സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട് അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........ സ്നേഹപൂര്‍വ്വം sPidEy

Wednesday, January 13, 2010

വാസന്തപഞ്ചമിനാളില്‍


ചിത്രം - ഭാര്‍ഗ്ഗവീനിലയം
രചന - പി. ഭാസ്‌കരന്‍
സംഗീതം - ബാബുരാജ്‌
ആലാപനം - എസ്‌.ജാനകി


വാസന്തപഞ്ചമിനാളില്‍..
വരുമെന്നൊരു കിനാവു കണ്ടു വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍
വാസന്തപഞ്ചമിനാളില്‍..
വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ വരേണ്ടയാള്‍ മാത്രം
വാസന്തപഞ്ചമിനാളില്‍
ഒരോരോ കാലടിശബ്‌ദം ചാരത്തെ വഴിയില്‍ കേള്‍ക്കേ
ചോരുമെന്‍ കണ്ണീരൊപ്പി ഓടിചെല്ലും ഞാന്‍
വന്നവന്‍ മുട്ടിവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങിനില്‍ക്കും ഞാന്‍
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല (2)
ആത്മാവില്‍ സ്വപ്‌നവുമായി കാത്തിരിപ്പൂ ഞാന്‍
വാസന്തപഞ്ചമിനാളില്‍
വരുമെന്നൊരു കിനാവു കണ്ടു വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍

0 comments: