സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട് അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........ സ്നേഹപൂര്‍വ്വം sPidEy

Wednesday, January 13, 2010

നീ മധു പകരൂ..

ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷ ഖന്ന
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്


നീ മധു പകരൂ...
മലര്‍ ചൊരിയൂ...
അനുരാഗ പൌര്‍ണമിയെ... (2).
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)

മണി വിളക്ക് വേണ്ട...
മുകില്‍ കാണേണ്ട..
ഈ പ്രേമസല്ലാപം.... (2)
കളി പറഞ്ഞിരിക്കും...
കിളി തുടങ്ങിയല്ലോ...
അനുരാഗ സംഗീതം...
ഇരു കരളുകളില്‍ വിരുന്നു വന്നു...
മായാത്ത മധുമാസം .....
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)

മാനം കഥ പറഞ്ഞു...
താരം കേട്ടിരുന്നു...
ആകാശ മണിയറയില്‍.... (2)
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍...
ഞാന്‍ ചോരനായി കടന്നു....
ഉടലറിയാതെ ഉലകറിയാതെ...
നിന്‍ മാനസം കവര്‍ന്നു....
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)0 comments: