സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട് അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........ സ്നേഹപൂര്‍വ്വം sPidEy

Thursday, January 21, 2010

എന്‍ സ്വരം പൂവിടും


ചിത്രം  : അനുപല്ലവി
രചന : ബിച്ചു തിരുമല
സംഗീതം : കെ ജെ ജോയ്‌ 
ഗായകന്‍ : കെ ജെ .യേശുദാസ് 

എന്‍ സ്വരം പൂവിടും ഗാനമെ
ഈ വീണയില്‍ നീ അനുപല്ലവീ
ഒരു മിഴിയിതളില്‍ ശുഭശകുനം
മറുമിഴിയിതളില്‍ അപശ്ശകുനം

വിരല്‍‌മുന തഴുകും നവരാഗമെ
വിരല്‍‌മുന തഴുകും നവരാഗമെ
വരൂ വീണയില്‍ നീ അനുപല്ലവീ (എന്‍ സ്വരം )

ഇനിയൊരു ശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ
കരളുകളുരുകും സംഗീതമെ
വരൂ വീണയില്‍ നീ അനുപല്ലവീ (എന്‍ സ്വരം)


Wednesday, January 13, 2010

വാസന്തപഞ്ചമിനാളില്‍


ചിത്രം - ഭാര്‍ഗ്ഗവീനിലയം
രചന - പി. ഭാസ്‌കരന്‍
സംഗീതം - ബാബുരാജ്‌
ആലാപനം - എസ്‌.ജാനകി


വാസന്തപഞ്ചമിനാളില്‍..
വരുമെന്നൊരു കിനാവു കണ്ടു വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍
വാസന്തപഞ്ചമിനാളില്‍..
വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ വരേണ്ടയാള്‍ മാത്രം
വാസന്തപഞ്ചമിനാളില്‍
ഒരോരോ കാലടിശബ്‌ദം ചാരത്തെ വഴിയില്‍ കേള്‍ക്കേ
ചോരുമെന്‍ കണ്ണീരൊപ്പി ഓടിചെല്ലും ഞാന്‍
വന്നവന്‍ മുട്ടിവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങിനില്‍ക്കും ഞാന്‍
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല (2)
ആത്മാവില്‍ സ്വപ്‌നവുമായി കാത്തിരിപ്പൂ ഞാന്‍
വാസന്തപഞ്ചമിനാളില്‍
വരുമെന്നൊരു കിനാവു കണ്ടു വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍

കല്പാന്തകാലത്തോളം


ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത് : യേശുദാസ്കല്പാന്തകാലത്തോളം...
കല്പാന്തകാലത്തോളം...
കാതരേ നീ‍യെന്മുന്നില്‍..
കല്‍ഹാര ഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ..
കവര്‍ന്ന രാധികയെപ്പോലെ.. (2)
( കല്പാന്ത..)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന..
കല്ലോലിനിയല്ലോ നീ...(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന..
കസ്തൂരിമാനല്ലോ നീ...(2)
( കല്പാന്ത..)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ..
കാര്‍ത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
( കല്പാന്ത..)

വാതില്‍പ്പഴുതിലൂടെന്‍


ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഓ എന്‍ വി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയത്: യേസുദാസ്


വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടു
(വാതില്‍പ്പഴുതിലൂടെന്‍ )
ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ജലകണമിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2)
(വാതില്‍പ്പഴുതിലൂടെന്‍ )
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു (2)
(വാതില്‍പ്പഴുതിലൂടെന്‍ )

നീ മധു പകരൂ..

ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷ ഖന്ന
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്


നീ മധു പകരൂ...
മലര്‍ ചൊരിയൂ...
അനുരാഗ പൌര്‍ണമിയെ... (2).
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)

മണി വിളക്ക് വേണ്ട...
മുകില്‍ കാണേണ്ട..
ഈ പ്രേമസല്ലാപം.... (2)
കളി പറഞ്ഞിരിക്കും...
കിളി തുടങ്ങിയല്ലോ...
അനുരാഗ സംഗീതം...
ഇരു കരളുകളില്‍ വിരുന്നു വന്നു...
മായാത്ത മധുമാസം .....
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)

മാനം കഥ പറഞ്ഞു...
താരം കേട്ടിരുന്നു...
ആകാശ മണിയറയില്‍.... (2)
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍...
ഞാന്‍ ചോരനായി കടന്നു....
ഉടലറിയാതെ ഉലകറിയാതെ...
നിന്‍ മാനസം കവര്‍ന്നു....
നീ മായല്ലേ... മറയല്ലേ... നീല നിലാവൊലിയെ....
(നീ മധു പകരൂ...)നീലജലാശയത്തില്‍


ചിത്രം : അംഗീകാരം
രചന : എ ടി ഉമ്മര്‍
സംഗീതം : ബിച്ചു തിരുമല
പാടിയത് : യേശുദാസ്


നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....

ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തില്‍...)

നിമിഷം വാചാലമായി.. ജന്മങ്ങള്‍ ‍സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തില്‍...)

വെള്ളിനക്ഷത്രമേ


ചിത്രം : രമണന്‍ (1967)
സംഗീതം : കെ രാഘവന്‍
രചന : ചങ്ങമ്പുഴ
ഗായകന്‍ : കെ പി ഉദയഭാനു


വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുംബുകയല്ലേ...
മാമകചിത്തില്‍ അന്നും ഇല്ല
മാദക വ്യമോഹമോന്നും....

കണ്ണീര്‍ കണികകള്‍ മാത്രം
തിങ്ങും ഇന്നെന്‍റെ യാചനപാത്രം (കണ്ണീര്‍...)
ഈ തുച്ച ജീവിതസ്മേരം
മായാന്‍ അത്രമേല്‍ ഇല്ലിനി നേരം (ഈ തുച്ച...)
(വെള്ളിനക്ഷത്രമേ...)

വിസ്തൃത ഭാഗ്യ തണലില്‍
എന്നെ വിസ്മരിചെക്ക് നീ മേലില്‍ (വിസ്തൃത....)
ഞാന്‍ ഒരധകൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ (ഞാന്‍...)
(വെള്ളിനക്ഷത്ര...)