സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട് അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........ സ്നേഹപൂര്‍വ്വം sPidEy

Wednesday, January 13, 2010

കല്പാന്തകാലത്തോളം


ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത് : യേശുദാസ്



കല്പാന്തകാലത്തോളം...
കല്പാന്തകാലത്തോളം...
കാതരേ നീ‍യെന്മുന്നില്‍..
കല്‍ഹാര ഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ..
കവര്‍ന്ന രാധികയെപ്പോലെ.. (2)
( കല്പാന്ത..)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന..
കല്ലോലിനിയല്ലോ നീ...(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന..
കസ്തൂരിമാനല്ലോ നീ...(2)
( കല്പാന്ത..)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ..
കാര്‍ത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
( കല്പാന്ത..)

0 comments: