സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട് അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........ സ്നേഹപൂര്‍വ്വം sPidEy

Wednesday, January 13, 2010

വാതില്‍പ്പഴുതിലൂടെന്‍


ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഓ എന്‍ വി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയത്: യേസുദാസ്


വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടു
(വാതില്‍പ്പഴുതിലൂടെന്‍ )
ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ജലകണമിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2)
(വാതില്‍പ്പഴുതിലൂടെന്‍ )
ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു (2)
(വാതില്‍പ്പഴുതിലൂടെന്‍ )

0 comments: